മേല്‍ച്ചുണ്ടില്‍ മീശയോ ? പേടിക്കേണ്ട.. ഇതാ ഉടന്‍ പരിഹാരം !

മേല്‍ച്ചുണ്ടിലെ മീശക്ക് പരിഹാരം ഉടന്‍

health ,  health tips , beauty ,  body care ,  സൗന്ദര്യം ,  ശരീരസംരക്ഷണം ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത
സജിത്ത്| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (12:25 IST)
മുഖത്തെ രോമങ്ങള്‍ കൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂറവല്ല. മേല്‍ച്ചുണ്ടിലെയും താടിയിലേയും രോമവളര്‍ച്ച ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പല തരത്തിലാണ് പല സ്ത്രീകളേയും ബുദ്ധിമുട്ടിലാക്കുക. മേല്‍ച്ചുണ്ടിലെ രോമം ഇല്ലാതാക്കുന്നതിനായി പല തരത്തിലുള്ള ക്രീമുകളും ഒറ്റമൂലികളും പരീക്ഷിക്കുന്നവരാണ് മിക്ക സ്ത്രീ‍കളും. എന്നാല്‍ അത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

നാരങ്ങ നീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച ഇല്ലാതാക്കാന്‍ കഴിയും. മുഖത്തെ രോമം കളയാന്‍ ഏറ്റവും മികച്ച വഴിയാണ് കസ്തൂരി മഞ്ഞള്‍. കസ്തൂരിമഞ്ഞള്‍ പൊടിച്ചത് അല്പം പാലില്‍ മിക്സ് ചെയ്ത് തേച്ചുപിടിപ്പിക്കുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് തേക്കുന്നതിലൂടെയും രോമവളര്‍ച്ചയെ തടയാന്‍ കഴിയും. നല്ല പോലെ പഴുത്ത പപ്പായ രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിക്സ് ചെയ്ത് മുഖത്തു തേക്കുന്നതും ഇതിനുള്ള പ്രതിവിധിയാണ്. മുഖത്തിന് തിളക്കം നല്‍കാനും ഈ മിശ്രിതത്തിനു സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :