വീടിനകത്ത് ചെരുപ്പ് ധരിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍?

വീടിന്റെ ഫ്ളോറുകളില്‍ ധാരാളം രോഗാണുക്കളും ബാക്ടീരിയകളും ഉണ്ടാകും

രേണുക വേണു| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (12:24 IST)

വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ വീടിനുള്ളില്‍ ചെരുപ്പ് ധരിക്കേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്. നിരവധി രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇതിലൂടെ സാധിക്കും.

വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാതെ നടക്കുമ്പോള്‍ കാലിലൂടെ ശരീര താപനില നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശരീര താപനില നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ രക്തയോട്ടം കുറയും. ജലദോഷം, പനി പോലുള്ള രോഗങ്ങളിലേക്ക് ഇത് നയിച്ചേക്കാം. വീടിനുള്ളില്‍ ചെരുപ്പ് ധരിക്കുന്നത് രക്തയോട്ടം കൃത്യമായി നിലനിര്‍ത്തുകയും രോഗ പ്രതിരോധ ശേഷിയെ സഹായിക്കുകയും ചെയ്യും.

വീടിന്റെ ഫ്ളോറുകളില്‍ ധാരാളം രോഗാണുക്കളും ബാക്ടീരിയകളും ഉണ്ടാകും. ചെരുപ്പ് ധരിച്ച് നടന്നാല്‍ ഈ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാം. വീടിനുള്ളില്‍ നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും ചെരുപ്പ് സഹായിക്കും. തറയില്‍ നിന്ന് നേരിട്ട് തണുപ്പ് തട്ടുമ്പോള്‍ ചിലരില്‍ കാലുവേദനയും പേശികള്‍ കോച്ചി പിടിക്കലും ഉണ്ടാകുന്നു. ഇത് ചെറുക്കാനും വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാവുന്നതാണ്. വീട്ടില്‍ ധരിക്കുന്ന ചെരുപ്പ് ഒരു കാരണവശാലും പുറത്തേക്ക് പോകുമ്പോള്‍ ധരിക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :