കറി വയ്ക്കുമ്പോള്‍ കടുക് മസ്റ്റാണ്; ഒഴിവാക്കരുത്, ഗുണങ്ങള്‍ ചെറുതല്ല

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന കടുക് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്

Mustard, Mustard is good for health, Health benefits of mustard, Do not exclude mustard, കടുക്, കടുക് ആരോഗ്യത്തിനു നല്ലത്, കടുക് ശീലമാക്കുക, കടുകിന്റെ ഗുണങ്ങള്‍
രേണുക വേണു| Last Modified വെള്ളി, 4 ജൂലൈ 2025 (11:55 IST)
Mustard

കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ കടുകിനുണ്ട്. നൂറ് ഗ്രാം കടുകില്‍ അടങ്ങിയിരിക്കുന്ന കാലറി 67 ആണ്. ജീവകം എ, സി, ഇ, കെ, ബി 6 എന്നിവ കടുകില്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, കോപ്പര്‍ എന്നിവയുടെ ഉറവിടം കൂടിയാണ് കടുക്. 100 ഗ്രാം കടുകില്‍ 488 മില്ലി ഗ്രാം ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. 455 മില്ലി ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡും നൂറ് ഗ്രാം കടുകില്‍ ഉണ്ട്.

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന കടുക് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. നല്ല കൊളസ്ട്രോള്‍ കൂട്ടുകയും അമിത രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ധമനികളില്‍ പ്ലേക്ക് അടിയുന്നതും രക്തം കട്ടപിടിക്കുന്നതും തടയുന്നു. കാത്സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയതിനാല്‍ കടുക് പല്ലുകള്‍ക്കും എല്ലുകള്‍ക്കും ശക്തിയേകുന്നു.

ദഹനം മെച്ചപ്പെടുത്താനും ഉമിനീരിന്റെ ഉത്പാദനം കൂട്ടാനും കടുക് നല്ലതാണ്. കടുകില്‍ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ദഹനത്തിനു നല്ലതാണ്. കടുക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :