നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാ സോഡ. കുലുക്കി സർബത്തും നാരങ്ങാസോഡയുമെല്ലാം മാർക്കറ്റിൽ വലിയ ഡിമാൻഡ് ഉള്ള പാനീയങ്ങളാണ്. എന്നാൽ, നാരങ്ങാ സോഡ അമിതമായി കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. ചെറുനാരങ്ങയിൽ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് ഇത് ചെയ്യുക. കാർബോണേറ്റഡ് പാനിയങ്ങൾ ശരീരത്തിൽ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേരീതിയിൽ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തിൽ പ്രവർത്തിക്കുക.
കാർബോണേറ്റഡ് പാനീയങ്ങൾ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേർക്കുമ്പോൾ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേർത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തിൽ ചേർക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.