ഉള്ളി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, ഈ പൊടിക്കൈ അറിഞ്ഞിരിക്കാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (21:08 IST)
നമ്മുടെ അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉള്ളി. വില കുറയുന്ന സമയത്ത് 15 രൂപയ്ക്ക് വരെ കിട്ടുന്ന ഉള്ളി വില ഉയരുമ്പോള്‍ കിലോയ്ക്ക് 100 രൂപയെന്ന രീതിയില്‍ ഉയരാറുണ്ട്. എന്നാല്‍ ഒന്നിച്ച് വാങ്ങിച്ചാല്‍ ഉള്ളി കേടുവന്നുപോകും എന്നത് വലിയ പ്രശ്‌നമുള്ളതിനാല്‍ ആരും തന്നെ ഒരുപാട് ഉള്ളി വാങ്ങി സൂക്ഷിക്കാറില്ല.

എന്നാല്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ 23 മാസം വരെ ഉള്ളി കേടുകൂടാതെ നില്‍ക്കും. പരമാവധി കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സവാള റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പരമാവധി വായുസഞ്ചാരത്തിലാണ് ഉള്ളി സൂക്ഷിക്കേണ്ടത്. അതിനാല്‍ തുറന്ന കൊട്ടയിലോ അയഞ്ഞ പേപ്പര്‍ ബാഗിലോ ഉള്ളി സൂക്ഷിക്കാം. വായുസഞ്ചാരം ശരിയായി കിട്ടില്ല എന്നതിനാല്‍ പ്ലാസ്റ്റിക് ബാഗില്‍ ഉള്ളി സൂക്ഷിക്കരുത്.

അതേസമയം ഉരുളകിഴങ്ങ് പോലെ ഈര്‍പ്പം പുറത്തുവിടുന്ന പച്ചക്കറികള്‍ ഉള്ളിയ്ക്ക് അടുത്തു സൂക്ഷിക്കരുത്. ഇത്തരം പച്ചക്കറികള്‍ ഉണ്ടെങ്കില്‍ അത് ഉള്ളി മുളച്ച് പൊട്ടാന്‍ കാരണമാകും. ഉള്ളി തിലി കളഞ്ഞതാണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പകുതി മുറിച്ചതോ അരിഞ്ഞതോ ആയുള്ള ഉള്ളി എയര്‍ടൈറ്റ് കണ്ടൈയ്‌നറിലാണ് ഫ്രിഡ്ജില്‍ വെയ്‌ക്കേണ്ടത്. ഒരാഴ്ച വരെ ഇത് കേടുകൂടാതെ നില്‍ക്കും. ഫ്രീസറില്‍ ഉള്ളി സൂക്ഷിക്കുകയാണെങ്കില്‍ 67 മാസം വരെ ഉള്ളി കേടുകൂടാതെ ഇരിക്കും. തൊലി കളഞ്ഞശേഷം അലുമുനിയം ഫോയിലിലോ എയര്‍ ടൈറ്റ് കണ്ടയ്‌നറിലോ ആണ് ഉള്ളി ഫ്രീസറില്‍ വെയ്‌ക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :