ശ്രീനു എസ്|
Last Updated:
വെള്ളി, 24 ജൂലൈ 2020 (11:02 IST)
പലരുടേയും പ്രശ്‌നമാണ് ആഹാരത്തിനു ശേഷം നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. അസിഡിറ്റിയും മറ്റുപലകാരണങ്ങളാലുമാണ് ഇതുണ്ടാകുന്നത്. ഇതിന് പരിഹാരമായി ഉലുവ ഉപയോഗിക്കാം. ഉലുവ പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത് തടയും.
കൂടാതെ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും മലബന്ധം തടയുന്നതിനും ഉലുവ നല്ലതാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉലുവ സഹായിക്കും.