jibin|
Last Updated:
ശനി, 7 ഏപ്രില്‍ 2018 (19:04 IST)
നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍ സാധിക്കുമോ ?, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും ആരോഗ്യം നശിപ്പിക്കുന്ന ഇക്കാലത്ത് പരീക്ഷിക്കാവുന്ന ഉത്തമ ആരോഗ്യ സംരക്ഷക മാര്‍ഗമാണിത്.
നാരങ്ങാ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് അമിത വണ്ണം തടയുകയും ചെയ്യും. ചൂട് കാലത്തെ അമിതക്ഷീണം അകറ്റാനും ഈ ശീലം ബെസ്‌റ്റാണെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു.
നാരങ്ങാ വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് മൂത്രത്തില്‍ കല്ലിനെ പെട്ടെന്ന് അലിയിക്കും. തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കാനും അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാനും ഈ കൂട്ടിന് സാധിക്കും. അതുപോലെ കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും മഞ്ഞളും നാരങ്ങയും ഉത്തമമാണ്.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി പിത്താശയത്തിലെ കല്ലിനെ അലിയിക്കാനും നാരങ്ങയും മഞ്ഞള്‍പ്പൊടിയും നല്ലതാണ്. മലബന്ധം പോലുള്ള ആശങ്കകള്‍ ഇല്ലാതാക്കാനും ഈ മാര്‍ഗം സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.