അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷണം കഴിച്ച ശേഷം കുറച്ചുനേരം നടക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ
- മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- തണുപ്പുകാലത്ത് രക്തസമ്മർദ്ദം ഉയരുന്നത് നിയന്ത്രിക്കാം, വേണം ഇക്കാര്യങ്ങളിൽ ശ്രദ്ധ
- ടെൻഷൻ വരുമ്പോൾ ദഹനപ്രശ്നം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
- ഈ നാലുഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അള്‍സര്‍ വരില്ല
മാനസിക സമ്മര്‍ദ്ദവും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം ഇതാണ്
സമ്മര്‍ദ്ദം ശരീരത്തിന്റെ ഫിസിക്കല്‍ ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും മോശമായ രീതിയില്‍ ബാധിക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ ചെറിയ സമ്മര്‍ദ്ദം ജീവിതത്തിലെ ശ്രദ്ധയ്ക്കും ഉയര്‍ച്ചയ്ക്കും അത്യാവശ്യമാണെന്നതും സത്യമാണ്. എന്നാല്‍ എത്രയാണ് ഒരാള്‍ക്ക് ആവശ്യമുള്ള സമ്മര്‍ദ്ദമെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടൊന്നുമില്ല. എന്നാലും മൊത്തത്തില്‍ സമ്മര്‍ദ്ദമെന്നത് ദോഷം കാര്യം തന്നെയാണ്. ഇത് മുടിയുടെ ആരോഗ്യത്തെപ്പോലും ബാധിക്കും.
ചിലരില്‍ പെട്ടെന്നുള്ള മുടികൊഴിച്ചില്‍ സമ്മര്‍ദ്ദം മൂലം ഉണ്ടാകാറുണ്ട്. സാധാരണയായി ഒരാളില്‍ നിന്ന് ദിവസവും കൊഴിയുന്നത് നൂറോളം മുടികളാണ്. എന്നാല്‍ സമ്മര്‍ദ്ദമുള്ള ആളുകളില്‍ താല്കാലികമെങ്കിലും 70ശതമാനത്തോളം മുടികളും കൊഴിയാറുണ്ട്. ശാരീരിക വ്യായമംകൊണ്ടും ഭക്ഷണത്തിലൂടെയും മറ്റും ഇത് പരിഹരിക്കാന്‍ സാധിക്കും.