സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (13:11 IST)
പലപ്പോഴും പലരും പറയാറുള്ളത് കൊതുക് എന്നെ മാത്രമാണ് കടിക്കുന്നതെന്ന്. അങ്ങനെ നിങ്ങളെ മാത്രം കൊതുക് കടിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ കാരണങ്ങളുമുണ്ട്. അതിലൊന്നാണ് വസ്ത്രത്തിന്റെ നിറം. ഇരുണ്ട വസ്ത്രം ധരിക്കുകയാണെങ്കില്‍ അത് കൊതുകുകളെ കൂടുതല്‍ ആശ്രയിക്കുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ കൊതുകുകളെ ആകര്‍ഷിക്കുന്ന ഘടകമാണ് ഗന്ധം. നിശ്വാസത്തിലൂടെ നമ്മള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്റെ അളവും കൊതുകുകളെ ആശ്രയിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ കൊതുകുകടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭിണികളില്‍ പുറത്തുിടുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്റെ അളവും ശരീര ഊഷ്മാവ് കീടുതലാകുന്നതുമാണിതിന് കാരണം.