jibin|
Last Updated:
തിങ്കള്‍, 19 നവംബര്‍ 2018 (16:37 IST)
മുടി നഷ്‌ടമാകുന്നുവെന്ന ആശങ്കയും പരാതിയും എല്ലാവരിലുമുണ്ട്. സ്‌ത്രീകളെ മാത്രമല്ല ഈ പ്രശ്‌നം അലട്ടുന്നത്. പുരുഷന്മാരും മുടിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കേശ സംരക്ഷണത്തിനായി പലവിധ ചികിത്സകളും മാര്‍ഗങ്ങളും തേടുന്നവര്‍ ഇന്ന് കൂടുതലാണ്.
മുടിയുടെ ആരോഗ്യമില്ലായ്‌മയാണ് മുടികൊഴിച്ചിലിന് പ്രധാന കാരണം. പൊടിയും താരനും തലയില്‍ അടിഞ്ഞു കൂടുന്നതും സമാനമായ പ്രശ്‌നത്തിനു വഴിയൊരുക്കുന്നു.
മുടി സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹോട്ട് ഓയില്‍ മസാജ്. കുറഞ്ഞ ചെലവില്‍ ഈസിയായി ചെയ്യാന്‍ കഴിയുന്ന ഒരു കേശ സംരക്ഷണ മാര്‍ഗം കൂടിയാണിത്. മുടികൊഴിച്ചില്‍ തടയുന്നതിനൊപ്പം താരന്‍ അകലുകയും പേന്‍ ശല്യം ഇല്ലാതാകുകയും ചെയ്യും.
വെർജിൻ ജോജോബാ ഓയില്‍ അൽപം വീതം മിശ്രിതമാക്കിയെടുക്കുക.
എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരു പാത്രം വെള്ളത്തിൽ വച്ചു ചെറുതായി ചൂടാക്കിയെടുക്കുക. വിരലുകൾ എണ്ണയിൽ മുക്കി മുടിയിഴകൾ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടിൽ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. കുറച്ചു നേരം അതേപടി വിശ്രമിക്കണം. ഇതിനു ശേഷം ചെറുചൂടുവെള്ളത്തിൽ അൽപം ഷാംപൂ ഉപയോഗിച്ച് കഴുകുക.
ആഴ്‌ചയില്‍ ഒരിക്കലോ മാസത്തില്‍ രണ്ടു തവണയോ ഇങ്ങനെ ചെയ്‌താല്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും കൊഴിച്ചില്‍ ഇല്ലാതാകുകയും ചെയ്യും. ഇതിനൊപ്പം മുടിയുടെ വളര്‍ച്ച വേഗത്തിലാകുകയും നിറം വര്‍ദ്ധിക്കാനും സഹായിക്കും.