രേണുക വേണു|
Last Modified വ്യാഴം, 2 മെയ് 2024 (18:30 IST)
വേനല്‍ച്ചൂടില്‍ ദാഹം അകറ്റാനും നിര്‍ജലീകരണത്തെ പ്രതിരോധിക്കാനും സഹായിക്കുന്ന പാനീയമാണ് നീര. തെങ്ങിന്റെ പൂങ്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നീര കരിക്ക് പോലെ തന്നെ ഏറെ പോഷകങ്ങള്‍ ഉള്ളവയാണ്. നീരയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
പ്രകൃതിദത്ത പാനീയം ആയതിനാല്‍ നീര ദാഹം അകറ്റാന്‍ നല്ലതാണ്. ധാരാളം ധാതുക്കളും ലവണങ്ങളും നീരയില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ് ഉള്ള പാനീയമായതിനാല്‍ പ്രമേഹ രോഗികള്‍ക്കും നീര കുടിക്കാം. മൂത്രത്തിലൂടെ ശരീരത്തില്‍ നിന്നുള്ള അഴുക്ക് പുറന്തള്ളാന്‍ നീര സഹായിക്കും. ദഹനത്തിനും നീര നല്ലതാണ്. 100 മില്ലി ലിറ്റര്‍ നീരയില്‍ 75 കാലറി ഊര്‍ജം അടങ്ങിയിട്ടുണ്ട്.