കറിവേപ്പില വെറും കറിവേപ്പിലയല്ല, എന്തൊക്കെ ഗുണങ്ങളാണ് ഈ കുഞ്ഞന്‍ ഇലയ്ക്ക് !

കറിവേപ്പില, ആരോഗ്യം, ചര്‍മ്മം, സൌന്ദര്യം, Curry Leaves, Health Tips, Beauty Tips, Skin
BIJU| Last Updated: ശനി, 17 നവം‌ബര്‍ 2018 (16:10 IST)
ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പില. ഭക്ഷണപദാർത്ഥങ്ങളിലെ വിഷാംശങ്ങളെ മാറ്റാൻ കറിവേപ്പിലയ്‌ക്ക് കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല ഈ കുഞ്ഞൻ ഉത്തമം. നമ്മുടെ ചർമ്മപ്രശ്‌നങ്ങൾ അകറ്റാനും അത്യുത്തമമാണ് കറിവേപ്പില.

ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിന് പല അനാരോഗ്യകരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് മിക്കവരും. എന്നാൽ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ കറിവേപ്പിലക്ക് ഇത് ചെയ്യാനാകും.

നാരങ്ങ നീരിൽ ചേർത്ത മിശ്രിതത്തിന് ശരീരത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എന്ന് മാത്രമല്ല ഇത് ചർമ്മത്തിന് നിറവും പ്രദാനം ചെയ്യും. കറിവേപ്പില മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് തേയ്ക്കുന്നത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറുന്നതിന് ഉത്തമാണ്.

കറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചർമ്മത്തിലുണ്ടാകുന്ന അലർജ്ജികൾക്ക് പരിഹാരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :