പാവയ്ക്ക ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (19:21 IST)
കയ്പിന്റെ പേരില്‍ പലര്‍ക്കും ഇഷ്ടമില്ലാത്ത പച്ചക്കറിയാണ് പാവയ്ക്ക. രുചിയില്‍ വലിയ കേമനല്ലെങ്കിലും ആരോഗ്യപരമായി ധാരാളം ഗുണങ്ങള്‍ പാവയ്ക്കക്കുണ്ട്. പ്രധാനമായും പ്രമേഹമുള്ളവര്‍ക്ക് ഉചിതമായ പച്ചക്കറിയാണ് പാവയ്ക്ക. ഇതിലടങ്ങിയിട്ടുള്ള സസ്യാധിഷ്ഠിത ഇന്‍സുലിന്‍ ടൈപ്പ് -1 പ്രമേഹത്തിന് നല്ലതാണ്. ഇതിന് പുറമെ പാവയ്ക്കയില്‍ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, കാത്സ്യം എന്നിവയ്ക്ക് പുറമെ ധാരാളം ഭക്ഷ്യനാരുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കണ്ണിന്റെയും കരളിന്റെയും ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :