ഹൃദ്രോഗികളുടെ 60ശതമാനം ഇന്ത്യക്കാരാവും

heart
FILEFILE
തിരുവനന്തപുരം:2010 ആകുമ്പോഴേക്കും ലോകത്തെ ഹൃദ്രോഗികളില്‍ 60 ശതമാനവും ഇന്ത്യക്കാരായിരിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ നല്‍കുന്ന സൂചനയാണ്. ഇത്

2015 ആകുമ്പോഴേക്കും ഇന്ത്യയിലെ ഹൃദ്രോഗം മൂലമുള്ള മരണസംഖ്യ പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഹൃദ്രോഗ മരണങ്ങള്‍ പുരുഷന്മാരില്‍ 103 ശതമാനവും സ്ത്രീകളില്‍ 90ശതമാനവുമായി വര്‍ധിക്കും.

ഇന്ത്യയില്‍ ഏറ്റവും വര്‍ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്. 44 കൊല്ലത്തെ പഠനഗവേഷണങ്ങളില്‍ നിന്നാണ്‍ ഈ കണ.ക്ക് ലഭിച്ചത്. നഗരവാസികള്‍ക്കിടയിലെ ഹൃദ്രോഗ നിരക്ക് 12.7 ശതമാനമാണ്; ഗ്രാമവാസികള്‍ക്കിടയിലേത് 7.4 ശതമാനവും.

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നു. മുമ്പ് 50 വയസിനുമുകളില്‍ പ്രായമുള്ളവരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ ഇന്ന് 25നും 30നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളില്‍ ഹൃദ്രോഗം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിക്കാന്‍ കാരണങ്ങളാണുള്ളത്.പൊണ്ണത്തടി,തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകള്‍ തൊഴിലില്ലായ്മ ഇവയെല്ലാം യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. മാനസികസമ്മര്‍ദ്ദം മൂലം 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നുണ്ട്.

സംസ്ഥാനത്തെ 33 ശതമാനം യുവാക്കള്‍ക്കും പൊണ്ണത്തടിയുണ്ട്. ദുര്‍മേദസുള്ളവര്‍ക്ക് 65 വയസ് ആകും മുമ്പേ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നഗരവത്കരണം, ജീവിത രീതിയിലെമാറ്റം, കൊഴുപ്പുകൂടിയ ഭക്ഷണരീതി, മദ്യപാനം, ഉപ്പിന്‍റെ അമിതോപയോഗം, വ്യായാമരഹിത ജീവിതം, പ്രമേഹം, പാരമ്പര്യം ഇവയെല്ലാം ഹൃദയാഘാതത്തിന് സാഹചര്യമൊരുക്കുന്നു

പുകവലിയാണ് ഹൃദ്രോഗം ഉണ്ടാക്കുന്ന പ്രധന ദുശ്ശീലം . ലോകത്താകെ 47 ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളും പുകവലിക്കുന്നുണ്ടെന്നാണ് കണക്ക്.

പുകവലിക്കുന്ന മാതാപിതാക്കളോടൊപ്പം ജീവിക്കുന്നകുട്ടികള്‍ അഞ്ചുവയസ് ആകുമ്പോഴേക്കും ഏതാണ്ട് 102 പാക്കറ്റ് സിഗരറ്റിനു തുല്യമായ പുകശ്വസിച്ചിരിക്കും. ഇത് കുട്ടികളിലെ ഹൃദ്രോഗ നിരക്ക് ഇരട്ടിയാക്കും


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :