ഇന്ത്യയില്‍ ഓരോവര്‍ഷവും 92000 പേര്‍ക്ക് വായില്‍ അര്‍ബുദം ബാധിക്കുന്നുണ്ടെന്ന് മഹാരാഷ്‌ട്രയിലെ നാനാവതി ആശുപത്രിയിലെ സെന്‍റര്‍ ഓഫ് അഡ്വാന്‍സഡ് ഓറല്‍ കെയര്‍ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവിയായ സഹ്റ ഹുസൈനി പറഞ്ഞു.
ഇന്ത്യയില്‍ല്‍ ഓരോ ഏഴു മിനിറ്റിലും ഓരോ വ്യക്തി വായിലെ അര്‍ബുദം മൂലം മരിക്കുന്നു. ഭൂരിഭാഗം പേരും ചികിത്സക്ക് എത്തുന്നത് അസുഖം അവസാന ഘട്ടം എത്തിയതിനു ശേഷമായിരിക്കും. പുകവലിക്കുന്നവര്‍ക്ക് വായിലെ അര്‍ബുദം ബാധിക്കുവാന്‍ ഒന്‍പതു മടങ്ങ് അധിക സാധ്യതയുണ്ട്.
പുകയില ചവക്കുന്നവര്‍ക്ക് പുകയിലെ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് നാലു മടങ്ങ് അധികം അര്‍ബുദം ബാധിക്കുവാന്‍ സാധ്യതയുണ്ട്. 50 % രോഗികളും ചികിത്സക്കു ശേഷം അഞ്ചു വര്‍ഷം വരെ ജീവിക്കുന്നു.
വായ സംരക്ഷണ കാര്യത്തില്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് പിറകില്‍ നില്‍ക്കുന്നതും ഈ രാജ്യങ്ങളില്‍ അസുഖം കൂടുതല്‍ ബാധിക്കുന്നതിന് കാരണമാകുന്നു-- ഹുസൈനി പറഞ്ഞു.