ചിക്കുന്‍‌ഗുനിയ:കേരള ടു ഇറ്റലി

Mosquito
FILEFILE
ഇറ്റലിയില്‍ ചിക്കുന്‍‌ഗുനിയ രോഗം പടര്‍ന്നത് കേരളത്തില്‍ നിന്നുമാണെന്ന് ഇറ്റാലിയന്‍ ആരോഗ്യ വകുപ്പ് പറയുന്നു. കേരളത്തില്‍ നിന്നും എത്തിയ സന്ദര്‍ശകര്‍ വഴിയാണ് ഇറ്റലിയില്‍ രോഗം എത്തിയതെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഇറ്റലിയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും പത്രങ്ങളിലെ പ്രധാന വാര്‍ത്തയാണ് ചിക്കുന്‍‌ഗുനിയ. ഇറ്റലിയിലെ എമലിയ റൊമാരാ, രാവണ്ണ എന്നീ പ്രവിശ്യകള്‍ പൂര്‍ണമായും ചിക്കുന്‍ഗുനിയ രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. മുന്നൂറോളം ആള്‍ക്കാര്‍ രോഗബാധിതരായി. ഒരാള്‍ മരിച്ചു.

ജൂണ്‍ 21 ന് കേരളത്തില്‍ നിന്നും രാവണ്ണയില്‍ എത്തിയ സന്ദര്‍ശകരില്‍ നിന്നുമാണ് രോഗം പടര്‍ന്ന് പിടിച്ചതെന്നാണ് ഇറ്റാലിയന്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന വിശദീകരണം. ഇവരില്‍ നിന്നും കൊതുകു വഴി രോഗം പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയവും യൂറോപ്യന്‍ ഡിസീസ് കണ്‍‌ട്രോള്‍ സെന്‍ററും പറയുന്നത്.

രാവണ്ണയില്‍ ഏറ്റവും കൂടുതലുള്ള ഏഷ്യന്‍ വംശജരായ കടുവാ കൊതുകുകള്‍ രോഗ വ്യാപനം വേഗത്തിലാക്കി. ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന സ്വഭാവമാണ് ചിക്കുന്‍‌ഗുനിയയ്ക്കുള്ളത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ രോഗം ബാധിച്ചിട്ടുണ്ട്. അതിനാല്‍ ചിക്കുന്‍ ഗുനിയ മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അധികം താമസിയാതെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ചിക്കുന്‍‌ഗുനിയ പ്രത്യക്ഷപ്പെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുമാണ് ചിക്കുന്‍ ഗുനിയ എത്തിയതെന്ന ഇറ്റാലിയന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീ‍കരണം വിശ്വസനീയമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2007 (16:16 IST)
യൂറോപ്പില്‍ ഇത് ആദ്യമായാണ് ചിക്കുന്‍ ഗുനിയ രോ‍ഗം പ്രത്യക്ഷപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :