സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (18:15 IST)
എറണാകുളത്ത് മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു. വടക്കന്‍ പറവൂരില്‍ കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യനാണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്റെ ഭാര്യയെ കഴുത്തറുത്ത് ഇയാള്‍ കൊലപ്പെടുത്തിയത്. ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇരുവരും ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഫാക്ടിലെ കരാര്‍ ജീവനക്കാരനായ സിനോജ് രാവിലെ ജോലിസ്ഥലത്തേക്ക് പോയ ശേഷമാണ് കൊലപാതകം നടന്നത്. കൊലപാതകം നടക്കുമ്പോള്‍ സെബാസ്റ്റ്യന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. യുവതിക്ക് അഞ്ചുവയസുള്ള രണ്ട് ഇരട്ടക്കുട്ടികളാണുള്ളത്.