World obesity day: 2035 ഓടെ ലോകത്തിലെ പകുതിപേരും അമിതവണ്ണമുള്ളവരാകും

അഭിറാം മനോഹർ| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (19:33 IST)
2035ഓടെ ലോകജനസംഖ്യയിൽ പകുതിയിലധികം പേരും അമിതവണ്ണമുള്ളവരാകുമെന്ന് റിപ്പോർട്ട്. വേൾഡ് ഒബിസിറ്റി ഫെഡറേഷൻ 2023ലെ ലെ അറ്റ്ലസിലാണ് 2035 ഓടെ ജനസംഖ്യയിൽ 51ശതമാനവും അമിതവണ്ണമുള്ളവരാകുമെന്ന് പറയുന്നത്. കുട്ടികൾക്കിടയിലും താഴ്ന്ന വരുമാനമുള്ള രാജ്യക്കാരിലും അമിതവണ്ണം വ്യാപകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020ലെ ലെവലിൽ നിന്നും 2035ൽ എത്തുന്നതോടെ കുട്ടികളിലെ അമിതവണ്ണം ഇരട്ടിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ വ്യക്തികൾക്ക് മുകളിൽ റിപ്പോർട്ട് പഴിചാരുന്നില്ല. സാമൂഹികവും ജൈവീകവും പാരിസ്ഥിതികവുമായ കാര്യങ്ങൾ ഇവയ്ക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോഡി മാസ് ഇൻഡക്സ് പ്രകാരം 25ന് മുകളിൽ ഉള്ളവർ അമിതവണ്ണമുള്ളവരും 30ന് മുകളിലുള്ളവർ പൊണ്ണത്തടിയുള്ളവരുമാണ്. 2020ൽ 2.6 ബില്യൺ ആളുകളാണ് ഈ കാറ്റഗറികളിലുള്ളത്. ഇത് 2035 ഓടെ 4 ബില്യൺ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :