World Asthma Day 2023: ആസ്മയുള്ളവര്‍ ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 മെയ് 2023 (19:33 IST)
ചൂടുകാലത്ത് ആസ്മ ലക്ഷണങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ശ്വാസകോശം. ചൂടുകൂടിയ വായു ഉള്ളിലേക്ക് കയറിയാല്‍ ഇതില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്വാസകോശം പാടുപെടും. കൂടാതെ ആസ്മയുള്ളവര്‍ ഒരിക്കലും നിങ്ങളുടെ ഇന്‍ഹേലറിനെ കൂടാതെ പുറത്തിറങ്ങരുത്. ചൂടില്ലാത്ത സ്ഥലത്താണ് ഇന്‍ഹേലര്‍ സൂക്ഷിക്കേണ്ടത്. കൂടാതെ ഇതില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാനും പാടില്ല.

മറ്റൊന്ന് വസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കുന്നത് ഒഴിവാക്കണം. ഇതില്‍ പൂമ്പൊടി വന്നിരിക്കാന്‍ സാധ്യതയുണ്ട്. വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ പൊടി അടിക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :