പച്ചക്കറി മാത്രം കഴിച്ചാല്‍ ആയുസ്സ് കുറയുമോ? സത്യമെന്ത് ?

റെയ്‌നാ തോമസ്| Last Updated: വെള്ളി, 24 ജനുവരി 2020 (16:40 IST)
മാംസാഹാരം ആരോഗ്യത്തിന് ഹാനികരമെന്ന് പറഞ്ഞ് പച്ചക്കറിയെ ആശ്രയിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ ആരോഗ്യം അപകടത്തിലാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതായത്, മാംസാഹാരം കഴിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുകയെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സസ്യഭുക്കുകള്‍ക്ക് മാസഭുക്കുകളെ അപേക്ഷിച്ച് ജീവിതനിലവാരം താഴെയാണെന്നും പഠനത്തില്‍ പറയുന്നു. സസ്യഭുക്കുകള്‍ക്ക് മാംസഭുക്കുകളെ അപേക്ഷിച്ച് മാനസിക രോഗങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും പഠനത്തിലുണ്ട്.

ഗ്രാസ് സര്‍വകലാശാലയാണ് ഗവേഷണം നടത്തിയത്. ഓസ്ട്രിയന്‍ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് പച്ചക്കറി കഴിക്കുന്നവര്‍ക്ക് അലര്‍ജികള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമാണെന്നായിരുന്നു പഠനത്തിൽ കണ്ടെത്തിയത്.


കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത 166 ശതമാനമാണ്. 18 വ്യത്യസ്തതരം സാംക്രമിക രോഗങ്ങളില്‍ 14 എണ്ണവും പച്ചക്കറി കഴിക്കുന്നവരില്‍ ഉണ്ടാകാനും ഇടയാക്കും. അസ്ഥിക്ഷയം, പ്രമേഹം, ആസ്ത്മ എന്നീ രോഗങ്ങളും ഉണ്ടാക്കും. മാത്രമല്ല ഇത്തരക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത 150 ശതമാനമാണ്. വിഷാദരോഗം, ആശങ്ക എന്നിവയ്ക്കും സാധ്യത കൂടുതലാണ്. - എന്നിവയായിരുന്നു ഈ പഠനത്തിൽ കണ്ടെത്തിയത്.

ഇതു സംബന്ധിച്ച നിരവധി പഠനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ നടത്തപ്പെട്ടിട്ടുണ്ട്. 2019ൽ ലണ്ടനിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. അസീം മൽഹോത്ര തന്റെ അമ്മയുടെ പെട്ടന്നുള്ള മരണത്തിന്റെ കാരണം
അമിതമായ വെജിറ്റേറിയന്‍ പ്രേമമാണെന്ന് ഈ പഠനം ആധാരമാക്കി ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ ഇതുവരെയും ഈ പഠനത്തെ സാധൂകരിക്കുന്ന മറ്റു തെളിവുകളോ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ ഇന്നും ഇത്തരം പഠനങ്ങള്‍ തർക്കവിഷയമായി തുടരുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :