സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; പടർന്നത് സഹപ്രവർത്തകയിൽ നിന്ന്; ജാഗ്രത

സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റത്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 23 ജനുവരി 2020 (08:23 IST)
സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ട്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റത്.

ഈ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ ബാധ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം വൈറസ് ബാധയേറ്റതെന്നും, ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടയില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നുവെന്നാണ് നിഗമനം.

രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്ന് ഇവിടുത്തെ മറ്റ് മലയാളി നഴ്‌സുമാര്‍ പറയുന്നു. വൈറസ് പടരുന്നത് ഭയന്ന് ജീവനക്കാര്‍ പലരും ആശുപത്രിയിലേക്ക് വരുന്നില്ല. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നഴ്‌സുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :