ടിവി കാണുന്ന കുട്ടികളെ കാത്തിരിക്കുന്നത് ഇത്തരം രോഗങ്ങള്‍!

ടിവി കാണുന്ന കുട്ടികളെ കാത്തിരിക്കുന്നത് ഇത്തരം രോഗങ്ങള്‍!

  health , TV , life style , mobile phone , മൊബൈല്‍ ഫോണ്‍ , ടെലിവിഷന്‍ , ടെലിവിഷന്‍
jibin| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2018 (14:35 IST)
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഗുരുതര രോഗങ്ങള്‍ വരുത്തിവെക്കുമെന്നതു പോലെയാണ് ടെലിവിഷന് മുന്നില്‍ കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ സംഭവിക്കുന്നതും.

ടെലിവിഷന് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ വിഷാദം കൂടുതലായി കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പെട്ടെന്ന് ദേഷ്യം വരുകയും മനസിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യും.

ചില കുട്ടികളില്‍ അമിതമായ സന്തോഷവും കാണപ്പെടും. സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതിനൊപ്പം പഠനത്തില്‍ പിന്നോക്കം പോകുകയും ചെയ്യും.

ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടികളില്‍ വിഷാദരോഗം ഉണ്ടാകാനുളള സാധ്യത ഉണ്ടെന്ന് കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

തുടര്‍ച്ചയായ മൊബൈല്‍ഫോണ്‍ ഉപയോഗം നിരാശയിലേക്കു നയിക്കുമെന്നാണു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ദിവസത്തില്‍ ആറുമണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ വിഷാദരോഗം, അമിത ഉത്കണ്ഠ, സംശയരോഗം, അമിത ദേഷ്യം, ആക്രമണ സ്വഭാവം, സൈക്കോസിസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പല ഡോക്ടര്‍മാരും പറയുന്നത്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :