കാല്‍തൊട്ട് വണങ്ങുന്നത് അനുഗ്രഹം മേടിക്കാന്‍ മാത്രമല്ല!

കാല്‍തൊട്ട് വണങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അപര്‍ണ| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (11:19 IST)
സംസ്കാരങ്ങളുടേയും ആചാരങ്ങളുടെയും പാരമ്പര്യത്തിന്റേയും കാര്യത്തില്‍ ഇന്ത്യ സമ്പന്നമാണ്. അത് തന്നെയാണ് ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. ഇന്ത്യയില്‍ ആചാരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇതൊക്കെ എന്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് ഇന്ത്യയിലുള്ളവര്‍ക്ക് തന്നെ അറിവില്ല.

മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്ന രീതി ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. എന്തിനാണ് അങ്ങനെ ചെയ്യുന്നത്? കല്യാണത്തിനു മുന്‍പ് വരനും വധുവും മുതിര്‍ന്നവരുടെ കാലില്‍ വീണ് വണങ്ങും. ക്ഷേത്രങ്ങളില്‍ ചെന്നാല്‍ നടയ്ക്ക് മുന്നില്‍ വീഴും. യാത്രയ്ക്ക് മുന്‍പ് മാതാപിതാക്കളുടെ കാല്‍‌തൊട്ട് വണങ്ങും. എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്? മുതിര്‍ന്നവരുടെ അനുഗ്രഹം നേടാനാണ് ഇത്തരമൊരു രീതിയെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍, അതിനു പിന്നിലുള്ള ശാസ്ത്രവും സൈക്കോളജിയും ഒട്ടുമിക്കവര്‍ക്കും അറിയില്ല.

ഇതിനു പിന്നിലുള്ള പ്രധാന വസ്തുത ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. നമ്മള്‍ ഒരാളുടെ പാദം വണങ്ങുമ്പോള്‍ നാം നമ്മുടെ അഹംഭാവം വെടിഞ്ഞ് അവരുടെ പ്രായത്തെയും, ജ്ഞാനത്തെയും, അവരുടെ നേട്ടങ്ങളെയും അവരുടെ ജീവിതത്തേയും അനുഭവ സമ്പത്തിനേയുമെന്നാം ആദരിക്കുകയും ബഹുമാനിക്കുകയുമാണ്.

അവര്‍ക്ക് നമ്മള്‍ നല്‍കുന്ന ആദരത്തിന് പ്രതിഫലമായി നമ്മുടെ ഉയര്‍ച്ചക്കായി അവര്‍ നമ്മളെ അനുഗ്രഹിക്കുന്നു. ആചാര അനുഷ്ടാനങ്ങള്‍ അനുഷ്ടിക്കപ്പെടെണ്ടത് തന്നെയാണ്. എന്നാല്‍, വ്യക്തമായ ധാരണയില്ലാതെ ചെയ്യുന്നതിനൊന്നും ഫലം ഉണ്ടാകില്ല.

കാല്‍ തൊട്ടു വണങ്ങുന്നതിനുള്ള രീതിയും പഴമക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നടുവളച്ച് കൈനീട്ടിയാണ് പാദസ്പര്‍ശം നടത്തേണ്ടതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇത്തരം ആചാരങ്ങളെ പിന്തുടരേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :