നീണ്ട പ്രവൃത്തി സമയം ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ

ശ്രീനു എസ്| Last Modified തിങ്കള്‍, 17 മെയ് 2021 (16:26 IST)
പ്രവൃത്തി സമയം കൂടുന്നത് ജീവനക്കാരുടെ ആരോഗ്യത്തിന് ആപത്തെന്ന് ഡബ്ല്യുഎച്ച്ഒയും ഇന്റര്‍നാഷണല്‍ ലേബര്‍ യൂണിയനും. ഇതേ പറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനപ്രകാരം 2016 ല്‍ സാധാരണ സമയത്തില്‍ കൂടുതലായി ജോലി ചെയ്തതിലൂടെ 745000 പേരാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ സ്ട്രോക്ക് എന്നിവ മൂലം മരണപ്പെട്ടത്. 2000ത്തിലെ കണക്കിനെ അപേക്ഷിച്ച് ഇത് 29% കൂടുതലാണ്.

ആഴ്ചയില്‍ 55മണിക്കൂറോ അതില്‍ കൂടുതലോ ഉള്ള ജോലി ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇങ്ങനെ കൂടുതല്‍ സമയം ജോലി ചെയ്യുന്നവരില്‍ സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത സാധാരണ വ്യക്തികളെ അപേക്ഷിച്ച് 35% കൂടുതലാണ്. ജോലി സമയം കൂടുന്നത് തടയാന്‍ സര്‍ക്കാര്‍ ഒവര്‍ടൈം തടയുന്ന രീതിയിലുള്ള നടപടികള്‍ എടുക്കണമെന്നും ഡബ്ല്യുഎച്ച്ഒയും ഇന്റര്‍നാഷണല്‍ ലേബര്‍ യൂണിയനും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :