രേണുക വേണു|
Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (10:05 IST)
Urinary Infection:
മൂത്രത്തിന്റെ നിറം നമ്മുടെ ആരോഗ്യാവസ്ഥയെ അടയാളപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂത്രത്തിന് ഏതെങ്കിലും തരത്തില്‍ നിറവ്യത്യാസം കണ്ടാല്‍ പരിശോധന നടത്തണമെന്ന് പറയുന്നത് അതുകൊണ്ടാണ്. മൂത്രത്തിന് മഞ്ഞ നിറം കാണുന്നത് സര്‍വ സാധാരണമാണ്. അതിനൊരു കാരണവുമുണ്ട്.
നിങ്ങളുടെ വെള്ളം കുടിയുടെ അളവ് കുറയുമ്പോഴാണ് മൂത്രത്തിന്റെ നിറം മഞ്ഞയാകുന്നത്. നിങ്ങള്‍ എത്ര വെള്ളം കുടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ മൂത്രത്തിന്റെ നിറവും. ദ്രാവകങ്ങള്‍ മൂത്രത്തിലെ മഞ്ഞ പിഗ്മെന്റുകളെ നേര്‍പ്പിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കുന്തോറും മൂത്രം കൂടുതല്‍ വ്യക്തമാകും. നിങ്ങള്‍ കുറച്ച് കുടിക്കുമ്പോള്‍, മഞ്ഞ നിറം ശക്തമാകും. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത് മൂത്രത്തിന്റെ നിറം കടുംമഞ്ഞയാക്കുക മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.
മൂത്രത്തിലൂടെ രക്തം വരുന്നതും രോഗലക്ഷണമാണ്. മൂത്രനാളിയില്‍ അണുബാധയുള്ളവര്‍ക്കും വൃക്കയില്‍ കല്ലുകളുള്ളവര്‍ക്കും മൂത്രത്തിലൂടെ രക്തം വരും. അതിനൊപ്പം വേദനയും തോന്നും. വേദനയില്ലാത്ത രക്തസ്രാവം ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ പ്രശ്‌നത്തിന്റെ അടയാളമായിരിക്കാം.