ഭക്ഷണം കുറഞ്ഞാലും കൂടാന്‍ പാടില്ല എന്ന് പറയുന്നതിന്റെ കാരണം?

നല്ല അരോഗ്യത്തിന് ആയുര്‍വേദത്തെ കൂട്ടുപിടിക്കാം

അപര്‍ണ| Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (11:54 IST)
ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാൽ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, നല്ല ഭക്ഷണങ്ങൾ കഴിക്കണം. അതും കറക്ടായ സമയത്ത് അതിന്റേതായ രീതിയില്‍. വിശപ്പുണ്ടെന്ന് കരുതി വയററിയാതെ ഭക്ഷണം കഴിച്ചാല്‍ വയറിനു തന്നെയാകും പ്രശ്നം.

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യം നോക്കാൻ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയിൽ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കിൽ ആരോഗ്യത്തോടെ ജീവിക്കണം. ഇല്ലെങ്കിൽ അസുഖങ്ങൾ വിട്ടുമാറില്ല. അങ്ങനെ ഉണ്ടാകാതിരിക്കാൻ ഏറ്റവും ഗുണകരം ആയുർവേദമാണ്.

സമയം നോക്കിയല്ല, വിശന്നാൽ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു. ശരീരത്തിന് യോജിച്ച രീതിയിൽ ഉള്ള ഭക്ഷണമേ കഴിക്കാൻ പാടുള്ളു. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേർന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാൽ ഭാഗത്ത് വെള്ളം, കാൽ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവൻ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല.

എങ്ങനെ കഴിക്കുന്നതിനേക്കാൾ പ്രധാനം എന്താണ് കഴിക്കുന്നത് എന്ന തിരിച്ചറിവാണ്. ശരീരത്തിന് മാത്രമല്ല മനസ്സിനും ഉത്തമമാണ് ഭക്ഷണം. ആയുർവേദത്തിന്റെ രീതിയിൽ ആരോഗ്യത്തിന് ഉത്തമമാകുന്ന ചില കുറുക്കുവഴികൾ നോക്കാം.

* വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.

* തെറ്റായ ഭക്ഷണ ക്രമം ഒഴിവാക്കുക.

* നേരത്തേ കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കുക.

* മടി പിടിച്ചിരിക്കാതിരിക്കുക.

* വയർ അറിഞ്ഞ് ഭക്ഷണം കഴിക്കുക, കുറഞ്ഞാലും കൂടാതിരിക്കാൻ ശ്രദ്ധിക്കുക.

* ഭക്ഷണത്തിന് മുൻപ് ഒരു നുള്ള് ഉപ്പും ചെറിയ കഷ്ണം ഇഞ്ചിയും കഴിക്കുക. ഇത് ദഹനത്തിനു സഹായിക്കും.

* ആദ്യം മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുർവേദിക് ഡയറ്റ് രീതികൾ പറയുന്നത്.

* അളവറിഞ്ഞ് കഴിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :