നന്നായി ഉറങ്ങാൻ ഇതാ ചില എളുപ്പവഴികൾ, അറിയു !

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 4 ഡിസം‌ബര്‍ 2020 (14:58 IST)
ഉറക്കമില്ലായ്‌മ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. സമയത്തിന് ഉറക്കം ലഭിക്കാതെ ക്ലേശിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്‍. രാത്രി ഉറങ്ങാതെയിരുന്നാല്‍ പിറ്റേ ദിവസം ദൈനംദിന കാര്യങ്ങളെയും ജോലിയെയും സാരമായി ബാധിക്കുകയും ചെയ്യും. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ മോശം ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, മാനസികസമ്മര്‍ദ്ദം, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കാരണമാണ് ഉറക്കക്കുറവ് അനുഭവപ്പെടുന്നത്. എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള തേന്‍ കഴിക്കുന്നത് ഇന്‍സുലിന്റെ അളവ് കൂട്ടുകയും, ട്രിപ്റ്റോഫാന്‍ മസ്‌തിഷ്‌ക്കത്തിലേക്ക് എത്തുന്നത് എളുപ്പമാക്കുകയും ചെയ്യും. ട്രിപ്റ്റോഫാനാണ്, ഉറക്കത്തെ സഹായിക്കുന്ന സെറോട്ടോണിന്‍, മെലാട്ടോണിന്‍ എന്നി ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം ഉറക്കത്തെ എളുപ്പമുള്ളതാക്കി മാറ്റും.

ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടും. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. നല്ലരീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഇതുകൂടാതെ തലവേദനയ്‌ക്കും ബദാം ഒരു നല്ല പരിഹാരമാര്‍ഗമാണ്. ഉറങ്ങാന്‍ കിടക്കുന്നതിനും ഉണരുന്നതിനും ഒരു സ്ഥിരസമയം നിശ്ചയിയ്ക്കാനും. ഉച്ച കഴിഞ്ഞ് കാപ്പി പരമാവധി ഒഴിവാക്കണം ശ്രദ്ധിയ്ക്കണം, കാപ്പിയിൽ അടങ്ങിയിരിയ്ക്കുന്ന കഫീൻ ഉറക്കത്തെ ബാധിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :