തുടര്‍ച്ചയായുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം നിരവധി രോഗങ്ങള്‍ ഉണ്ടാകാം!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ജനുവരി 2025 (19:52 IST)
ഇന്ന് എവിടെ നോക്കിയാലും കേള്‍ക്കുന്ന ഒരു വാക്കാണ് സ്ട്രസ്സ്. പല രീതിയിലും സ്ട്രസ്സ് അനുഭവിക്കുന്നവരാണ് ഇന്നുള്ളത്. ഇതിലേറ്റവും കൂടുതലുള്ളത് വര്‍ക്ക് സ്ട്രസ്സാണ്. സ്ട്രസ്സ് കാരണം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സ്ട്രസ്സ് ഒരു കാരണമാകുമെന്ന് പലര്‍ക്കും അറിയില്ല. സ്ട്രസ്സ്
അമിത രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അമിതമായ രക്തസമ്മര്‍ദ്ദം ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ മാരകമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുന്നു. അതോടൊപ്പം തന്നെ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്കും സ്ട്രസ്സ് കാരണമാകുന്നു.

വൈജ്ഞാനിക വൈകല്യം, പെരുമാറ്റ വൈകല്യം എന്നിവയ്ക്കും സ്ട്രസ്സ് ഒരു കാരണമായേക്കാം. സ്ട്രസ്സ് മൂലം ഉണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് മൈഗ്രൈന്‍. ഇത് അതി കഠിനമായ തലവേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. മറ്റെരു പ്രധാന ആരോഗ്യപ്രശ്‌നമാണ് അമിതഭാരം. അമിതഭാരം മറ്റു പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ് അമിതഭാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :