ഉറക്കം ശരിയാകുന്നില്ലേ?; കാരണങ്ങൾ ഇതൊക്കയാവും; ശ്രദ്ധിക്കൂ

സ്ട്രെസ്, മാനസിക വിഷമതകള്‍ എന്നിവ ഒഴിവാക്കാന്‍ യോഗയോ വ്യായാമമോ ചെയ്യാം.

തുമ്പി ഏബ്രഹാം| Last Modified ഞായര്‍, 17 നവം‌ബര്‍ 2019 (17:09 IST)
ഗുരുതരമായ പ്രശ്നമാണ് ഉറക്കമില്ലായ്മ . കൃത്യമായ കാരണങ്ങള്‍ കണ്ടു പിടിച്ച് പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അതു നമ്മളെ കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ജീവിതചര്യയില്‍ വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് തന്നെ ഉറക്കക്കുറവിന് കാരണമായ ചെറിയ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.

സ്ട്രെസ്, മാനസിക വിഷമതകള്‍ എന്നിവ ഒഴിവാക്കാന്‍ യോഗയോ വ്യായാമമോ ചെയ്യാം. അതുപോലെ ഉറങ്ങാന്‍ കിടക്കുന്ന സമയം, ഇടം എന്നിവയ്‌ക്കെല്ലാം അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം

ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും ചെറിയ ജാഗ്രത പുലര്‍ത്തണം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് നമ്മള്‍ കഴിക്കരുതാത്ത ചില പാനീയങ്ങളുണ്ട്. അവ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നതിലാണിത്. അധികവും ‘കഫീന്‍’ അടങ്ങിയ പാനീയങ്ങളാണ് ഒഴിവാക്കേണ്ടത്. കാപ്പി, ചായ എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്. നേരത്തിന് അത്താഴവും പതിവാക്കാം.

കാപ്പി, ചായ, ചോക്ലേറ്റ് ഡ്രിംഗ്സ്, സോഡ, കോള്‍ഡ് ഡ്രിംഗ്സ്, ആല്‍ക്കഹോള്‍ എന്നിവയാണ് പ്രധാമായും ഉറക്കത്തെ പ്രശ്നത്തിലാക്കുന്ന വില്ലന്‍ പാനീയങ്ങളായി വിദഗ്ധര്‍ പട്ടികപ്പെടുത്തുന്നത്. ഉറങ്ങുന്നതിന് അഞ്ചോ ആറോ മണിക്കൂര്‍ മുമ്പ് തന്നെ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ത്തണമെന്നാണ് ഇവര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :