Last Modified വ്യാഴം, 20 ജൂണ്‍ 2019 (19:46 IST)
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ എന്താകും അവസ്ഥ ?. മാനസികവും ശാരീരികവുമായ പിരിമുറുക്കവും ക്ഷീണവുമായിരിക്കും ഫലം. ഒരു ദിവസത്തെ പ്രവര്‍ത്തിയെ മുഴുവന്‍ ബാധിക്കുന്നതാണ് ഉറക്കം നഷ്‌ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍.
ഉറക്കം നഷ്‌ടപ്പെടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മര്‍ദ്ദനില ഉയരാന്‍ കാരണമാകുകയും തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുമാണ് പഠനം പറയുന്നത്.
ഉറക്കം നഷ്‌ടപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദനില ദിവസം മുഴുവന്‍ തുടരും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടല്‍, വൃക്കരോഗം എന്നീ രോഗങ്ങള്‍ക്ക് അമിതരക്തസമ്മര്‍ദ്ദവും കാരണമാവുകയും ചെയ്യും.