ചിക്കനും പാലും ഒരുമിച്ചു കഴിക്കാമോ ?; മീനും പ്രശ്‌നമാണ്

ചിക്കനും പാലും ഒരുമിച്ചു കഴിക്കാമോ ?; മീനും പ്രശ്‌നമാണ്

  chicken , food , health , Milk , Fish , പാല്‍ , മത്സ്യം , ആരോഗ്യം , ചിക്കന്‍ , മീന്‍
jibin| Last Modified ശനി, 17 മാര്‍ച്ച് 2018 (15:10 IST)
അളവില്ലാത്ത പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് സമീകൃത ആഹാരമായ പാല്‍. പ്രോട്ടീൻ, കാർബോ ഹൈ​ഡ്രേറ്റ്​, കൊഴുപ്പ്​, ഫൈബർ ഇരുമ്പ്​ തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം അടങ്ങിയ പാല്‍ മനുഷ്യ ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുമെന്നതില്‍ സംശയമില്ല.

ഇന്നത്തെ പുതിയ കാലത്ത് പാലിനൊപ്പം സ്ഥാനം പിടിച്ച ഒന്നാണ് ചിക്കന്‍ വിഭവങ്ങള്‍. ഇവ രണ്ടും കുട്ടികള്‍ക്ക് നല്‍കുന്ന അമ്മമാര്‍ ഇന്ന് ധാരാളമാണ്. എന്നാല്‍, ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഈ ഭക്ഷണക്രമം ആരോഗ്യം താറുമാറാക്കുമെന്നാണ്.

ചിക്കനും പാലും ഒരുമിച്ചു കഴിച്ചാല്‍ അമിതമായ അളവില്‍ പ്രോട്ടീൻ യൂറിക്​ ആസിഡിന്‍റെ ഉൽപ്പാദനം വർദ്ധിക്കാന്‍ കാ‍രണമാകും. നിശ്ചിത സമയത്തെ ഇടവേളയ്‌ക്കു ശേഷം മാത്രമെ ഇവ കഴിക്കാവൂ. മൽസ്യ വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :