ഉരുളക്കിഴങ്ങ് കഴിച്ചാല്‍ പൊണ്ണത്തടി കുറയുമോ ?; ഇക്കാര്യത്തില്‍ ചില സത്യങ്ങളുണ്ട്

ഉരുളക്കിഴങ്ങ് കഴിച്ചാല്‍ പൊണ്ണത്തടി കുറയുമോ ?; ഇക്കാര്യത്തില്‍ ചില സത്യങ്ങളുണ്ട്

  fitness , health , lose weight , weight , food , potatoes , ഉരുളക്കിഴങ്ങ് , പൊണ്ണത്തടി , ശരീരഭാരം , തൊലി
jibin| Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (14:38 IST)
അടുക്കളയില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ഉരുളക്കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌. പെട്ടെന്ന് കേട് വരില്ല എന്ന കാരണത്താല്‍ ഉരുളക്കിഴങ്ങ് കൂടുതലായി വാങ്ങുന്നവരാണ് പലരും.

ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉരുളക്കിഴങ്ങും ചോറും പാസ്തയും ധാരാളമായി കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കുമെന്നാണ് ഇംഗ്ലണ്ട് ലീഡ്സ് സർവകലാശാല ഗവേഷകർ പറയുന്നത്.

ആരോഗ്യകരമായ രീതിയിൽ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തിയാൽ ശരീരഭാരം കുറയുമെന്ന് ഗവേഷകർ പറയുന്നു. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ അമിത ശരീരഭാരമുള്ള 90 പേരില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഉരുളക്കിഴങ്ങിന്റെ തൊലി. ശരീരത്തിന് ദോഷമുണ്ടാക്കുന്ന സൊളനൈന്‍ കിഴങ്ങിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൊലി കളഞ്ഞിട്ടു മാത്രമെ ഉരുളക്കിഴങ്ങ് പാചകത്തിന് ഉപയോഗിക്കാവു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :