jibin|
Last Updated:
വെള്ളി, 20 ഏപ്രില്‍ 2018 (14:51 IST)
കുടുംബജീവിതത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ലൈംഗികത. ഇണകള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും അടിത്തറ കൂടിയാണ് ആരോഗ്യപരമായ കിടപ്പറബന്ധങ്ങള്‍. ഇരുവരുടെയും അഭിപ്രായങ്ങള്‍ തിരിച്ചറിഞ്ഞു വേണം ഇഷ്‌ടാനിഷ്‌ടങ്ങള്‍ തീരുമാനിക്കാനും കണ്ടെത്താനും.
ലൈംഗികബന്ധത്തിലെ പ്രധാന നിമിഷമാണ് രതിമൂര്‍ഛ. സെക്‍സ് പൂര്‍ണ്ണതയിലെത്തുന്നത് രതിമൂര്‍ഛയിലൂടെയാണ്. പുരുഷനാണ് സ്വാഭാവികമായും ആദ്യം അനുഭൂതിയുണ്ടാകുക. സ്‌ത്രീക്ക് വളരെ താമസിച്ചാണ് ഈ അവസ്ഥ കൈവരിക്കാനാകുക.
പല ബന്ധങ്ങളിലും സ്‌ത്രീ വ്യാജരതിമൂര്‍ഛ അഭിനയിക്കാറുണ്ട്. എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഇങ്ങനെ പെരുമാറുന്നതെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും ഇതിനു തക്കതായ കാരണങ്ങള്‍ ഉണ്ടെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത്. എന്നാല്‍, പുരുഷന്മാരും ഇത്തരത്തില്‍ സ്‌ത്രീകളെ പറ്റിക്കാറുണ്ട്. അതിനുള്ള കാരണങ്ങള്‍ ആശ്ചര്യമുണ്ടാക്കുന്നതാണ്.
സ്വയംഭോഗത്തിന് അടിമപ്പെട്ട പുരുഷന്മാര്‍ക്ക് ലൈംഗികബന്ധം സുഖം നല്‍കില്ല. അതിനാല്‍ അവര്‍ വ്യാജ രതിമൂര്‍ഛയഭിനയിക്കുന്നതില്‍ കേമന്മാരാണ്. പങ്കളിയോട് താല്‍പ്പര്യമില്ലാത്തവരും ഗര്‍ഭധാരണത്തിന്റെ ഭയം ഉള്ളിലുള്ളവരും ഇതേ പെരുമാറ്റം കിടപ്പറയില്‍ പ്രകടിപ്പിക്കും.
ഉദ്ധാരണപ്രശ്‌നങ്ങളും ലൈംഗിക തകരാറുമുള്ളവരും അമിത ലൈംഗികാസക്തിയുള്ള ചില പുരുഷന്മാരും വ്യാജ രതിമൂര്‍ഛ പ്രകടിപ്പിക്കും. പങ്കാളിയോട് ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതാണ് ഇതിനു കാരണം. ചില പുരുഷന്മാര്‍ക്ക് തങ്ങള്‍ക്ക് ലൈംഗികസുഖം ലഭിക്കുന്നില്ല എന്ന തോന്നല്‍ പങ്കാളിയില്‍ ഉണ്ടാകാതിരിക്കാന്‍ രതിമൂര്‍ഛയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.