ചർമ്മം തിളങ്ങണോ?; ഈ ഫെസ്‌പാക്കുകൾ പരീക്ഷിക്കൂ

ഓറഞ്ച് തൊലിയും അല്പം മഞ്ഞളും ചേർത്ത് മികച്ച ഒരു ഫെയ്‌സ് പാക്ക് ഉണ്ടാക്കിയെടുക്കാം.

റെയ്‌നാ തോമസ്| Last Modified വെള്ളി, 31 ജനുവരി 2020 (16:11 IST)
ഓറഞ്ച് തൊലിയും അല്പം മഞ്ഞളും ചേർത്ത് മികച്ച ഒരു ഫെയ്‌സ് പാക്ക് ഉണ്ടാക്കിയെടുക്കാം.ഈ ഫെയ്‌സ്‌ പാക്‌ തയ്യാറാക്കുന്നതിന്‌ ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചത്‌ ആവശ്യമാണ്‌. ഇതിലേക്ക്‌ രണ്ട്‌ നുള്ള്‌ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക്‌ റോസ്‌ വാട്ടര്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. അതിന്‌ ശേഷം ഈ ലേപനം മുഖത്ത്‌ പൂര്‍ണമായി തേയ്‌ക്കുക. പതിനഞ്ച്‌ മിനുട്ടുകള്‍ക്ക്‌ ശേഷം വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുക. ഉണങ്ങി കഴിയുമ്പോൾ അല്പം വെള്ളം ചേർത്ത്മു ഖത്ത്‌ വൃത്താകൃതിയില്‍ പതിയെ മസ്സാജ് ചെയ്ത് വേണം ലേപനം കഴുകി കളയാൻ.

ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിയും 2 ടേബിള്‍ സ്‌പൂണ്‍ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഈ ഫെയ്‌സ്‌ പാക്ക് മുഖത്ത്‌ പുരട്ടി 20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഈ ഫെയ്‌സ്‌ പായ്‌ക്‌ സഹായിക്കും. ചര്‍മ്മത്തിന്റെ മങ്ങല്‍ അകറ്റാനും അയവ്‌ ഇല്ലാതാക്കാനും ഈ ഫെയ്‌സ്‌ പായ്‌ക്‌ പരീക്ഷിച്ചു നോക്കാവുന്നതാണ്. പാര്‍ട്ടിക്കോ മറ്റ്‌ ആഘോഷങ്ങള്‍ക്കോ പോകുന്നതിന്‌ തൊട്ടു മുമ്പ്‌ ചര്‍മ്മത്തിന്‌ തിളക്കം നല്‍കി മുഖ കാന്തി വര്‍ധിപ്പിക്കാനായി വളരെ വേഗത്തില്‍ ഉപയോഗിക്കാവുന്ന ഒരു ഫെയ്‌സ്‌ പായ്‌ക്‌ ആണ്‌ ഇത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :