ഡല്‍ഹിയില്‍ പതിനായിരത്തിനു മുകളില്‍ കൊവിഡ് കേസുകള്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (12:02 IST)
ഡല്‍ഹിയില്‍ പതിനായിരത്തിനു മുകളില്‍ കൊവിഡ് കേസുകള്‍. 10,774 പേര്‍ക്കാണ് പുതിയതായി കൊവിഡ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 48 പേരുടെ മരണവും രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 7,25,197 ആയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ24 മണിക്കൂറിനിടെ രാജ്യത്ത് 1,68,912 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 904 പേരുടെ മരണവും സ്ഥിരീകരിക്കപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,70,179 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,35,27,717 ആയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 75,086 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,01,009 ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :