തെളിവുകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി, തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി

Last Modified ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (16:06 IST)
അജ്മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്മാന കോടതിയിൽ ഉണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. നാസിൽ അബ്ദുള്ള ഹാജരാക്കിയ തെളിവുകൾ വിശ്വാസയോഗ്യമല്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി കേസ് തള്ളിയത്. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്‌പോർട്ട് കോടതി തിരികെ നൽകി.

നാസിലിന് താൻ ചെക്ക് നൽകിയിരുന്നില്ല എന്ന തുഷാറിന്റെ വാദം കോടതി അംഗികരിക്കുകയായിരുന്നു, കേസ് തള്ളിയ സാഹചര്യത്തിൽ തുഷാറിന് കേരളത്തിലേക്ക് മടങ്ങുന്നതിൽ തടസങ്ങൾ നീങ്ങി. നീതിയുടെ വിജയം എന്നാന് കേസ് തള്ളിയതിനെ കുറിച്ച് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്.

'നിരപരധിത്വം തെളിഞ്ഞു. വലിയ ചതിയിൽനിന്നുമാണ് രക്ഷപ്പെട്ടത്. യുഎഇ ഭരണകൂടത്തിനും, കേരള മുഖ്യമന്ത്രിക്കും, എംഎ യൂസഫലിക്കും നന്ദി അറിയിക്കുന്നു' തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കോടതിക്ക് പുറത്തുവച്ച് കേസ് ഒത്തുതീർപ്പാക്കാൻ തുഷാർ ശ്രമിച്ചിരുന്നു എങ്കിലും പിന്നീട് കോടതിയിൽ തന്നെ നേരിടാൻ തുഷാർ തീരുമാനിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :