ഡെങ്കിപ്പനി, എലിപ്പനി; മഴക്കാല രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണം

മലിനജലത്തില്‍ ഇറങ്ങിയ എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

രേണുക വേണു| Last Modified ബുധന്‍, 11 ജൂണ്‍ 2025 (13:41 IST)

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാന്‍ ശ്രദ്ധ വേണം.

ഡെങ്കിപ്പനി പ്രതിരോധം:

* പ്ലാന്റേഷന്‍ മേഖലകളില്‍ പ്രത്യേക ശ്രദ്ധ: പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ഉടമകള്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രദ്ധിക്കുക.

* വീടിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള ചിരട്ട, ടയര്‍, പാത്രങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക.

* പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി നടപടി സ്വീകരിക്കും.

എലിപ്പനി പ്രതിരോധം:

* നിരന്തര ജാഗ്രത: എലിപ്പനിക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കുക.

* പ്രതിരോധ ഗുളിക: മലിനജലത്തില്‍ ഇറങ്ങിയ എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും ഇത് പ്രത്യേകം ശ്രദ്ധിക്കുക.

* ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമപ്രകാരം പരിശോധനകള്‍ നടത്തി കര്‍ശനനടപടി സ്വീകരിക്കും.

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത:

* മലിനമായ വെള്ളം കാരണം കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പോലുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :