Last Updated:
വ്യാഴം, 13 ജൂണ്‍ 2019 (20:14 IST)
ആളുകൾ ഏറെ ഭയപ്പെടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. മനുഷനെ എറെ അപകടകരമായ അവസ്ഥയിലെത്തിക്കുന്ന ഒരു അസുഖം കൂടിയാണിത്.
കൊളസ്ട്രോൾ ഉണ്ടോ എന്ന സംശയം തോന്നിയാൽപോലും ടെൻഷനാണ് ആളുകൾക്ക്.. അതിനാൽ കൊളസ്ട്രോൾ പരിശോധിക്കാൻ പോകുമ്പോൾ പലർക്കും അബദ്ധങ്ങൾ പറ്റാറുണ്ട്.
12 മണികൂർ ആഹാരം കഴിക്കാതെയാണ് കൊളസ്ട്രോൾ പരിശോധിക്കാൻ പോകേണ്ടത്. ഭക്ഷണം കഴിച്ചാൽ കൊളസ്ട്രോളിന്റെ അളവ് കുടുതലാണോ കുറവാണോ എന്ന് നിർണയിക്കാൻ സാധിക്കില്ല. വെള്ളവും മറ്റു സ്ഥിരമായി കഴിക്കുന്ന മരുന്നുകളൂം കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. കഴിക്കുന്ന ഗുളികകളെ കുറിച്ച് ഡോക്ടർമാർക്ക് കൃത്യമായ വിവരം നൽകണം എന്ന് മാത്രം. ശക്തമായ, പനി, ശ്വാസകോശത്തിലോ മൂത്രാശയത്തിലോ അണുബധ എന്നിവ ഉള്ളപ്പോൾ കൊളസ്ട്രോൾ പരിശോധിക്കരുത്.
സാധാരണയായി രക്തത്തിലെ ടോട്ടൽ കൊളസ്ട്രോളാണ് പരിശോധിക്കാറുള്ളത്. മോശം കൊളസ്ട്രോളായ എൽ ഡി എൽ, നല്ല കൊളസ്ട്രോളായ എച്ച് ഡി ൽ എന്നിവ വേർതിരിച്ച് പരിശോധിക്കുന്ന രീതിയാണ് ലിപിഡ് പ്രൊഫൈൽ. രോഗിയുടെ സാഹചര്യങ്ങൾ അനുസരിച്ച് ഇതിൽ ഏത് ടെസ്റ്റാണ് നടത്തേണ്ടത് എന്ന് ഡോക്ടർമാർ തന്നെ നിർദേശിക്കാറാണ് പതിവ്. ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നതിലൂടെ കൊളസ്‌ട്രോളിനെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കും.