അമിത ചിന്ത നിര്‍ത്താന്‍ ഈ ജാപനീസ് വിദ്യകള്‍ പ്രയോഗിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (17:02 IST)
ഏറ്റവും വലിയ രോഗം അമിത ചിന്തയാണെന്ന് ആരും സമ്മതിക്കും. ഇതുമൂലം കഷ്ടപ്പെടുന്നവാണ് പലരും. അമിത ചിന്തകള്‍ കുറച്ച് സമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍ ജപ്പാന്‍കാര്‍ ചില വിദ്യകള്‍ പ്രയോഗിക്കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് മൈന്‍ഡ് ഫുള്‍ മെഡിറ്റേഷന്‍. ഇത് ചിന്തകളെ തടഞ്ഞുനിര്‍ത്തുന്നതിന് പകരം നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. നിരീക്ഷിക്കുമ്പോള്‍ മുന്‍വിധികളോ വിശകലനമോ പാടില്ല. ഇങ്ങനെ നിരീക്ഷിക്കുമ്പോള്‍ ചിന്തകളുടെ വ്യാപ്തി കുറയുന്നത് കാണാം.

മറ്റൊന്ന് ഫോറസ്റ്റ് ബാത്തിങ് ആണ്. ഇത് പാര്‍ക്കിലോ പ്രകൃതി രമണീയമായ സ്ഥലത്തിലൂടെയുള്ള നടത്തമാണ്. ഇത് മനസിനെ ശാന്തമാക്കാനും ചെറിയ അസ്വസ്തതകളെ മറികടക്കാനും സഹായിക്കും. മറ്റൊന്ന് ഇക്കിഗായ് ആണ്. ഇത് നിങ്ങളുടെ താല്‍പര്യം എന്താണെന്ന് കണ്ടെത്താനാണ് പറയുന്നത്. നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തി അതിനുവേണ്ടി ശ്രമിക്കുന്നതിലൂടെ നെഗറ്റീവ് ചിന്തകള്‍ മാറുമെന്ന് ഇക്കിഗായ് പറയുന്നു. മറ്റൊന്ന് ഉബായിടോറിയാണ്. ഇത് നിങ്ങളുടെ ജീവിത യാത്രയെ ബഹുമാനിക്കാന്‍ പറയുന്നു. നിങ്ങളെ പോലെ നിങ്ങള്‍ മാത്രമാണെന്നും താരതമ്യം ചെയ്യരുതെന്നും ഇത് പഠിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :