റം കുടിച്ചാല്‍ കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ സാധിക്കുമോ?

രേണുക വേണു| Last Modified ശനി, 13 ഓഗസ്റ്റ് 2022 (11:54 IST)

മഴക്കാലത്ത് എല്ലാവരേയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് കഫക്കെട്ട്. പല ഒറ്റമൂലികളും പരീക്ഷിച്ച് ഫലം കാണാതെ വരുമ്പോള്‍ കഫക്കെട്ട് മാറാന്‍ വൈദ്യസഹായം തേടേണ്ടി വരും. എന്നാല്‍ കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ റമ്മിന് സാധിക്കുമെന്ന ഒരു പ്രചാരണം പണ്ട് മുതല്‍ക്കേ ഉണ്ട്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?

റമ്മില്‍ ഇളം ചൂടുവെള്ളം ഒഴിച്ച് കുടിച്ചാല്‍ കഫക്കെട്ട് കുറയുമെന്നാണ് പ്രചാരണം. പല പഠനങ്ങളിലും ഇതേ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കഫക്കെട്ടിനു കാരണമായ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ഘടകങ്ങള്‍ റമ്മില്‍ ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ മിതമായ രീതിയില്‍ മാത്രമാണ് റം കഴിക്കേണ്ടത്. മദ്യപാനം ആരോഗ്യത്തിനു വലിയ ദോഷം ചെയ്യുമെന്ന കാര്യം എപ്പോഴും മനസ്സിലുണ്ടാകണം. മാത്രമല്ല ഡോക്ടറുടെ അഭിപ്രായം കൂടി തേടിയ ശേഷം മാത്രമായിരിക്കണം ഇത് ചെയ്യാന്‍. ഒരു പെഗ് റമ്മില്‍ ഇളം ചൂടുവെള്ളം ഒഴിച്ച് കുടിക്കുന്നതാണ് കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ നല്ലതെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :