പ്രമേഹം ലൈംഗികശേഷിയെ ബാധിക്കുമോ? ഇക്കാര്യങ്ങൾ അറിയാം

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂലൈ 2023 (20:18 IST)
മലയാളികള്‍ക്കിടയില്‍ സാധാരണമായി കാണപ്പെടുന്ന അസുഖങ്ങളില്‍ ഒന്നാണ് പ്രമേഹം. എന്നാല്‍ പ്രമേഹം ക്രമാതീതമായി ഉയരുകയോ നിയന്ത്രണത്തിന് അതീതമാവുകയോ ചെയ്താല്‍ അത് ഡയബറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. ഇത് ബാധിക്കുന്ന ആളുകളുടെ നാഡികളുടെ ആരോഗ്യത്തെയാണ് പ്രധാനമായും ബാധിക്കുക. എല്ലാ നാഡികളെയും ബാധിക്കുന്ന പോലെ ഇത് പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികാവയവങ്ങളിലെ നാഡികളെയും ബാധിക്കും. ഇത് മൂലം പല പ്രശ്‌നങ്ങളും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്നു.

പലപ്പോഴും പ്രമേഹമുള്ളവര്‍ ഇത്തരത്തില്‍ പ്രശ്‌നമുള്ളത് ഡോക്ടറുമായി പറയാത്തത് മൂലം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പലര്‍ക്കും ലൈംഗികമായ പ്രശ്‌നങ്ങള്‍ തുറന്ന് പറയാനുള്ള മടിയും ഇതിന് കാരണമാകുന്നു. പ്രമേഹം കൂടുതലുള്ള ആളുകളില്‍ ബ്ലാഡറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ലൈംഗികാവയവങ്ങളിലെ പ്രശ്‌നം എല്ലാവരിലും ഉണ്ടാകണമെന്നില്ല. പുരുഷന്മാരില്‍ പ്രമേഹം നാഡികളെ ബാധിക്കുന്നത് മൂലം ഉദ്ധാരണശേഷിക്കുറവാണ് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം. 1015 ശതമാനം വരെ പ്രമേഹം ഉള്ളവരില്‍ പ്രായം കൂടും തോറും പ്രശ്‌നങ്ങള്‍ കണ്ടുവരാന്‍ സാധ്യത കൂടുതലാണ്. ലൈംഗിക താത്പര്യം തന്നെ ഇല്ലാതെയാവാന്‍ ഇത് കാരണമാക്കും.

പുരുഷന്മാരില്‍ പ്രമേഹവും അമിതവണ്ണവും ഉണ്ടെങ്കില്‍ അത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ കുറവുണ്ടാകാന്‍ സാധ്യത ഇരട്ടിപ്പിക്കുന്നു. ലൈംഗികതാത്പര്യകുറവ്,ഉദ്ധാരണശേഷി കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവ ഇത് മൂലമുണ്ടാകും. സ്ത്രീകളില്‍ പ്രമേഹം മൂലം നാഡികള്‍ക്ക് തകരാറ് സംഭവിച്ചാല്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം വജൈന വരണ്ടുപോകുന്നതാണ്. ഇവരില്‍ സെന്‍സേഷന്‍ കുറയുകയും സംഭോഗസമയത്ത് വേദന കൂടുന്നതിലും വജൈനല്‍ ഇന്‍ഫക്ഷന്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇവരില്‍ യൂറിനറി ട്രാക്ക് ഇന്‍ഫെക്ഷന്‍ ഇടയ്ക്കിടയ്ക്ക് വരികയും ചെയ്യുന്നു. ആര്‍ത്തവവിരാമത്തോട് അടുത്ത് നില്‍ക്കുന്നവരില്‍ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. സ്ത്രീകളില്‍ മാനസികമായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :