ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട 4 കാര്യങ്ങൾ

Last Modified വെള്ളി, 7 ജൂണ്‍ 2019 (14:38 IST)
കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നത് മൂലം അപകടം സംഭവിക്കാറുണ്ട്. ചില കുട്ടികൾക്ക് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയും അപകടം ഉണ്ടാകാറുണ്ട്. അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം.

കൂടുതലും ചെറിയ കുട്ടികള്‍ക്കാണ് ഈ അപകടം ഉണ്ടാകുന്നത്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന കാര്യം കുട്ടികളോട് പ്രത്യേകം പറഞ്ഞ് കൊടുക്കുക. ഇതാണ് പ്രധാന കാരണം. ചെറിയ കുട്ടികള്‍ക്ക് കിടത്തികൊണ്ട് പാല്‍ കൊടുത്താല്‍ അത് ശ്വാസകോശത്തില്‍ എത്തി അതേത്തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ കിടത്തി കൊടുക്കുന്നത് ഒഴിവാക്കണം. തല അല്‍പം ഉയര്‍ത്തി വച്ച് വേണം കുട്ടികള്‍ക്ക് പാല്‍ നല്‍കാന്‍.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ട നാല് മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത് കുട്ടികൾക്കോ മുതിർന്നവർക്കോ ആകട്ടെ, അവരോട് ചുമയ്ക്കാൻ ആവശ്യപ്പെടുക. ഭക്ഷണം ലാരിങ്‌സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം അവ പുറത്തേക്ക് വരും.

2. ആ വ്യക്തിയോട് കുനിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുക, അതിനുശേഷം പുറത്ത് ശക്തിയായി ട്ടുക. തട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദത്തിലൂടെ തൊണ്ടയില്‍ കുടുങ്ങി വസ്തു പുറത്തേക്ക് വരും.

3. കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്തുക. അതിനു ശേഷം പുറത്ത് സാവധാനം തട്ടികൊടുക്കുക.


4. മുകളിൽ പറഞ്ഞിട്ടുള്ളതെല്ലാം ബോധാവസ്ഥയിൽ ആണെങ്കിൽ മാത്രം ചെയ്യാവുന്ന കാര്യമാണ്. അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :