ഇഡ്‌ലി പതിവാക്കിക്കോളൂ; തടി കുറയും എന്ന് പഠനം

ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (14:39 IST)
ഇഡ്‌ലി കഴിച്ചാൽ തടി കുറയും എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എണ്ണയുടെ ഉപയോഗം ലവലേശം ഇല്ലാതെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്.

ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിയോളം എളുപ്പം ദഹനം സാധ്യമാക്കുന്ന ഭക്ഷണം വേറെയില്ല. കാരണം മറ്റൊന്നുമല്ല, മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ. ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ pH ലെവൽ നിയന്ത്രണവിധേയമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :