നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കിഡ്‌നിയെ സാരമായി ബാധിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Renuka Venu| Last Modified തിങ്കള്‍, 11 ജൂലൈ 2022 (18:44 IST)

ശരീരത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. നന്നായി വെള്ളം കുടിക്കുന്നവരുടെ ആരോഗ്യം എപ്പോഴും മെച്ചപ്പെട്ട നിലയിലായിരിക്കും. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എങ്കിലും വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തോന്നിയ പോലെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണം.

നമ്മളില്‍ പലരും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. പുറത്ത് പോയി വന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പിയെടുത്ത് നിന്നുകൊണ്ട് തന്നെ കുറേ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വയറിനുള്ളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വയറിനുള്ളിലെ മര്‍ദ്ദം കൂടുകയും അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുന്ന ശീലവും നന്നല്ല. കൃത്യമായ അളവില്ലാതെ ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുമ്പോള്‍ അത് രക്തത്തിലെ ഫ്ളൂയിഡിന്റെ അളവിനേയും സോഡിയത്തിന്റെ അളവിനേയും താളംതെറ്റിക്കും. ശരീരത്തെ ഇത് ദോഷമായി ബാധിക്കും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ശരീരത്തിനു ദോഷമാണ്.

അതേസമയം, ആരോഗ്യകരമായ വെള്ളം കുടിയെ കുറിച്ച് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. കസേരയില്‍ ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. ഗ്ലാസില്‍ വെള്ളം എടുത്ത് സാവധാനത്തില്‍ വേണം കുടിക്കാന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

എത്രമിനിറ്റാണ് നിങ്ങള് ടോയ്‌ലറ്റില്‍ ചിലവഴിക്കുന്നത്, ...

എത്രമിനിറ്റാണ് നിങ്ങള് ടോയ്‌ലറ്റില്‍ ചിലവഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം
ടോയ്ലറ്റില്‍ ഒരുപാട് സമയം ചിലവഴിക്കുന്ന പലരെയും നമുക്കറിയാമായിരിക്കും. ഇത്തരത്തില്‍ അധികം ...

വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല

വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല
ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ...

ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?
സുഗന്ധ വ്യഞ്ജനം മാത്രമല്ല ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണ് ഇഞ്ചി. ധാരാളം ആന്റി ...

സവാള അരിയാം കണ്ണില്‍ നിന്ന് ഒരു തുള്ളി വെള്ളം വരാതെ !

സവാള അരിയാം കണ്ണില്‍ നിന്ന് ഒരു തുള്ളി വെള്ളം വരാതെ !
സവാള അരിയുന്നതിനു തൊട്ടടുത്ത് ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക

വേവിച്ച മുട്ടയാണോ ഓംലെറ്റാണോ ആരോഗ്യകരമായ ഭക്ഷണം? ...

വേവിച്ച മുട്ടയാണോ ഓംലെറ്റാണോ ആരോഗ്യകരമായ ഭക്ഷണം? ഡോക്ടര്‍മാര്‍ പറയുന്നത്
ക്ടര്‍മാര്‍ മുതല്‍ പോഷകാഹാര വിദഗ്ധര്‍, വീട്ടിലെ മുതിര്‍ന്നവര്‍ വരെ എല്ലാവരും പറയുന്നതാണ് ...