മിക്‌സര്‍ ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കേണ്ടത് എങ്ങനെ?

മിക്‌സര്‍ ഗ്രെയ്ന്‍ഡറിലേക്ക് നേരെ വെള്ളം ഒഴിച്ച് കഴുകരുത്

Mixer, Grinder, Mixer Grinder, How to Clean Mixer Grinder, Webdunia Malayalam
രേണുക വേണു| Last Modified ചൊവ്വ, 30 ജനുവരി 2024 (12:58 IST)
Grinder

നാം അടുക്കളയില്‍ സ്ഥിരം ഉപയോഗിക്കുന്ന ഉപകരണമാണ് മിക്‌സര്‍ ഗ്രെയ്ന്‍ഡര്‍. തെറ്റായ രീതിയിലാണ് പലരും ഉപയോഗ ശേഷം മിക്‌സര്‍ ഗ്രെയ്ന്‍ഡറും ജാറും വൃത്തിയാക്കുന്നത്. മിക്‌സര്‍ ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..!

മിക്‌സര്‍ ഗ്രെയ്ന്‍ഡറിലേക്ക് നേരെ വെള്ളം ഒഴിച്ച് കഴുകരുത്. മിക്‌സിയിലേക്ക് നേരിട്ട് ചെറിയ അളവില്‍ പോലും വെള്ളം ഒഴിക്കരുത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മിക്‌സര്‍ ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കണം. വെള്ളത്തില്‍ തുണി മുക്കി ഗ്രെയ്ന്‍ഡറിന്റെ എല്ലാ ഭാഗങ്ങളും തുടയ്ക്കുകയാണ് വേണ്ടത്. മിക്‌സര്‍ ഗ്രെയ്ന്‍ഡറിന്റെ ഉള്ളിലേക്ക് വെള്ളത്തിന്റെ അംശം പോകാതെ ശ്രദ്ധിക്കണം.

ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കുമ്പോള്‍ അതിനുള്ളിലെ ബ്ലേഡ് തുടയ്ക്കാന്‍ മറക്കരുത്. വാഷിങ് ലിക്വിഡ് ഉപയോഗിച്ചു മിക്‌സര്‍ ജാര്‍ കഴുകാവുന്നതാണ്. വൃത്തിയാക്കിയ ഉടനെ മിക്‌സര്‍ ഗ്രെയ്ന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കരുത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :