അഭിറാം മനോഹർ|
Last Modified വെള്ളി, 24 നവംബര്‍ 2023 (16:26 IST)
വേനൽക്കാലത്തെ അപേക്ഷിച്ച് കുറച്ച് വെള്ളം മാത്രമാണ് തണുപ്പ് കാലത്ത് നമ്മൾ കുടിക്കാറുള്ളത്. തണുപ്പ് കാലമായതിനാൽ തന്നെ ജലാംശം നിലനിർത്താൻ അധികം വെള്ളം കുടിക്കേണ്ടതില്ല എന്ന തെറ്റിദ്ധാരണ പൊതുവെ എല്ലാവർക്കും ഇടയിലുണ്ട്. എന്നാൽ തണുപ്പ് കാലത്തും ആവശ്യമായ തോതിൽ വെള്ളം കുടിക്കേണ്ടതുണ്ട്. എന്തെന്നാൽ തണുപ്പ് കാലത്തെ തണുത്ത കാറ്റ് നിർജലീകരണത്തിനിടയാക്കും, ഇത് കാരണം ചർമ്മത്തിന് പ്രശ്നങ്ങൾ സംഭവിക്കാം. അതിനാൽ തന്നെ വേനലിലെ പോലെ തണൂപ്പ് കാലത്തും 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഉത്തമം
ചായ,ഹോട്ട് ചോക്ളേറ്റ് തുടങ്ങിയ പാനീയങ്ങളെയും ഇതിൽ കണക്കാക്കാം. അതിനാൽ തന്നെ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരം ഹൈഡ്രേറ്റായി ഇരിക്കാൻ സഹായിക്കുകയും ഒപ്പം ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. തണുപ്പ് കാലമാണെന്ന് കരുതി ദാഹം തോന്നിയാൽ വെള്ളം കുടിക്കാൻ മടി കാണിക്കേണ്ടതില്ല. നിങ്ങൾ വ്യായാമത്തിൽ ഏർപ്പെടുന്നുവെങ്കിൽ ശരീരം ജലാംശമുള്ളതായി നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന കാര്യവും ഉറപ്പ് വരുത്തേണ്ടതാണ്.