ശ്രീനു എസ്|
Last Updated:
തിങ്കള്‍, 6 ജൂലൈ 2020 (18:24 IST)
ആരോഗ്യ കാര്യങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളാണ്. അതിലൊന്നാണ് ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞേ കിടക്കാകു എന്നത്. വലതുവശം ചരിഞ്ഞു കിടക്കുന്നത് വയറ്റിലെ കുഞ്ഞിനു നല്ലതല്ലെന്നാണ് വാദം. എന്നാല്‍ ഇതില്‍ ശരിയുണ്ട്. വലതുവശം ചരിഞ്ഞുകിടക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമണം കുറയാന്‍ സാധ്യതയുണ്ട്.
കൂടാതെ ആഹാരത്തിന്റെ പോഷകം കുഞ്ഞിലേക്ക് എത്തുന്നതിലും തടസം വരാം. അതിനാല്‍ ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. ഇത് ആന്തരാവയവങ്ങളിലെ രക്ത സംക്രമണം കൂട്ടാന്‍ സഹായിക്കും.