അമിത വിയര്‍പ്പിനെ വിലകുറച്ച് കാണരുത്; പല രോഗങ്ങളുടെയും ലക്ഷണമാണ്!

  health , sweat problems , sweat , വിയര്‍പ്പ് , ആരോഗ്യം , ശരീരം
Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (14:20 IST)
വിയര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെങ്കിലും അമിതമായ വിയര്‍പ്പ് ബുദ്ധിമുട്ട് ഉണ്ടാക്കും. ശാരീരികമായി അധ്വാനിക്കുന്നവരേക്കാള്‍ ചിലര്‍ക്ക് വിയര്‍പ്പ് അനുഭവപ്പെടും. ഈ അവസ്ഥ ചില രോഗങ്ങളുടെ ലക്ഷണമാണെണാണ് പഠനങ്ങള്‍ പറയുന്നത്.

നാഡീ സംബന്ധമായ ചില പ്രശ്‌നങ്ങളുംഅമിതമായ ഉത്കണ്ഠയും വിയര്‍പ്പിന് കാരണമാകും. ടെന്‍ഷന്‍ കൂടുമ്പോള്‍ തലച്ചോറില്‍ രാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുകയും ഫലമായി വിയര്‍പ്പുഗ്രന്ഥികള്‍ സ്രവം പുറന്തള്ളുകയും ചെയ്യും.

അലര്‍ജി, വ്യായാമം, ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ തുടങ്ങി അനേകം കാരണങ്ങള്‍ അമിതമായ വിയര്‍പ്പുണ്ടാകുന്നതിനു പിന്നിലുണ്ട്. താപനിലയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളും ഇതില്‍ പ്രധാനമാണ്.

ഷുഗര്‍ പ്രഷര്‍ കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങളും വിയര്‍പ്പിന് കാരണമാണ്. 40 വയസ് കഴിഞ്ഞവരില്‍ ഈ പ്രശ്‌നം കൂടുതലാണെങ്കില്‍ ചികിത്സ തേടണം. കുട്ടികള്‍ക്കും ആവശ്യമായ ചികിത്സ നല്‍കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :