jibin|
Last Modified വെള്ളി, 4 ജനുവരി 2019 (19:25 IST)
ആഹാരം എത്ര കഴിച്ചിട്ടും ശരീരം തടിവയ്‌ക്കുന്നില്ലെന്ന പരാതിയുള്ളവര്‍ നിരവധിയാണ്. ഇതിനായി ഡോക്‍ടറെ കാണുകയും പലവിധ മരുന്നുകള്‍ കഴിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്.
ശരീരം പുഷ്‌ടിക്കാന്‍ ഭക്ഷണം വലിച്ചുവാരി കഴിക്കുന്നവരും ധാരാളമാണ്. എന്നാല്‍ ഈ പ്രവണതകള്‍ ശരീരത്തിന് ദോഷമുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യം സംരക്ഷിക്കന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തടിവയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ മാംസം, പാല്‍, മുട്ട, പഴങ്ങള്‍ എന്നിവ ദിവസവും ഉള്‍പ്പെടുത്തണം. ഇവയില്‍ ഏതെങ്കിലും ഒന്ന് ദിവസവും കഴിക്കേണ്ടത് അത്യാവശ്യമാണ്.
പച്ചക്കറികള്‍, ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, കോഴിയിറച്ചി എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍, ജങ്ക് ഫുഡ് പൂര്‍ണ്ണമായും ഒഴിവാക്കണം. ശരീരത്തിന്റെ കരുത്ത് കുറയ്‌ക്കാന്‍ മാത്രമേ ഫാസ്‌റ്റ് ഫുഡുകള്‍ സഹായിക്കൂ.