ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്‌ത്രീകളെ കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ ?

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്‌ത്രീകളെ കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ ?

  health , life style , contraceptive pills , pregnancy , ലൈംഗിക രോഗങ്ങള്‍ , ഗര്‍ഭനിരോധന ഗുളിക , സ്‌ത്രീ , ആരോഗ്യം
jibin| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (14:15 IST)
ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഏറ്റവും നല്ലത് കോണ്ടം ഉപയോഗിക്കുന്നതാണ്. ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയുന്നതിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമം ഉറകളാണ്. എന്നാല്‍, ഗര്‍ഭനിരോധന ഗുളികകളോട് താല്‍പ്പര്യം കാണിക്കുന്ന സ്‌ത്രീകള്‍ ധാരാളമാണ്.

ലൈംഗിക ബന്ധത്തിനിടെയിലെ തൃപ്‌തിയില്ലായ്‌മയാണ് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സ്‌ത്രീകളെ പിന്തിരിപ്പിക്കുന്നത്. അതിനൊപ്പം 99% ഫലപ്രാപ്തിയുണ്ടാവുമെന്ന വിശ്വാസവും ഗുളികകള്‍ തിരഞ്ഞെടുക്കാന്‍ സ്‌ത്രീകളെ പ്രേരിപ്പിക്കുന്നുണ്ട്.

എന്നാല്‍, ഗര്‍ഭനിരോധന ഗുളികകള്‍ സ്‌ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതു മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്ഥമായിരിക്കും. ചിലരില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്നതും ശ്രദ്ധേയമാണ്.

മനോനിലയില്‍ മാറ്റങ്ങള്‍, അമിതവണ്ണം, രക്തം കട്ടപിടിക്കല്‍, കോച്ചിവലിക്കല്‍, ക്ഷീണം, ഗര്‍ഭം ധരിക്കാനുള്ള താമസം, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഗര്‍ഭനിരോധന ഗുളികകള്‍ മൂലമുണ്ടാകുന്ന തിരിച്ചടികള്‍.

ഇതിനാല്‍ സ്‌ത്രീയുടെ ആരോഗ്യം കാക്കുന്നതിനു ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഗുളികകള്‍ കഴിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഡോക്‍ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :